സംസ്ഥാനം (State)

പൊലീസിലെ പോസ്റ്റൽ ബാലറ്റ് വിവാദവുമായി ബന്ധപ്പെട്ട സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും.

പൊലീസിലെ പോസ്റ്റൽ ബാലറ്റ് വിവാദവുമായി ബന്ധപ്പെട്ട സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും.

തിരുവനന്തപുരപോം: പൊലീസിലെ സ്റ്റൽ ബാലറ്റ് വിവാദവുമായി ബന്ധപ്പെട്ട സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച് റിപ്പോർട്ട് അന്വേഷിച്ചു നൽകണമെന്ന് ക്രൈം ബ്രാഞ്ചിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവ് നൽകി. പോലീസ് ഉദ്യോഗസ്ഥർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കും.

സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളതായി കണ്ടെത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളും. ഇന്റലിജൻസ് വിഭാഗം തയ്യാറാക്കിയ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി ഇലക്ടറൽ ഓഫീസർക്ക് കൈമാറിയിരുന്നു. ഈ റിപ്പോർട്ട് അംഗീകരിച്ച ശേഷമാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് നൽകിയത്.

Tags
Back to top button
%d bloggers like this: