പ്രതിമാസം ഒരു കോടി നാൽപ്പത്തിനാല് ലക്ഷം രൂപ ചിലവാക്കി കേരള പോലീസ് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നു

ഹെലികോപ്റ്റർ വാങ്ങാനായിരുന്നു ആദ്യ നീക്കമെങ്കിലും നഷ്ടം പരിഗണിച്ചു ഉപേക്ഷിക്കുകയായിരുന്നു.

കേരള പോലീസ് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നു. പ്രതിമാസം ഒരു കോടി നാൽപ്പത്തിനാല് ലക്ഷം രൂപ ചിലവാക്കി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ ഉടൻ ധാരണാപത്രം ഒപ്പിടും. മാസങ്ങൾ നീണ്ട ആലോചനകൾക്കും ചർച്ചകൾക്കുമൊടുവിലാണ് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ തീരുമാനമായത്.

ഹെലികോപ്റ്റർ വാങ്ങാനായിരുന്നു ആദ്യ നീക്കമെങ്കിലും നഷ്ടം പരിഗണിച്ചു ഉപേക്ഷിക്കുകയായിരുന്നു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ തത്വത്തിൽ തീരുമാനിച്ചിരുന്നു. ഡൽഹി ആസ്ഥാനമായുള്ള പവൻഹാൻഡ് എന്ന കമ്പനിയുമായാണ് ഇപ്പോൾ ധാരണയായിരിക്കുന്നത്.

പ്രതിമാസം ഒരു കോടി നാൽപ്പത്തിനാല് ലക്ഷം രൂപ നൽകിയാണ് ഹെലികോപ്പ്റ്റർ വാടകയ്ക്കെടുക്കുന്നത്. 11 സീറ്റുള്ള ഹെലികോപ്ടറാണ് വാടകയ്ക്കെടുക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഫണ്ടും ഇതിനായി ഉപയോഗിക്കും. നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾക്കും പ്രകൃതിക്ഷോഭ സമയത്തെ രക്ഷാ പ്രവർത്തനങ്ങൾക്കുമായിരിക്കും ഹെലികോപ്റ്റർ പ്രധാനമായും ഉപയോഗിക്കുക.

Back to top button