ഗതാഗതക്കുരുക്ക് അറിയിക്കാനും കുറ്റകൃത്യങ്ങളെക്കുറിച്ച് പരാതികൾ നൽകാനും പുതിയ ആപ്ലിക്കേഷനുമായി കേരള പോലീസ്.

ദുബായ് പോലീസിന്റെ സ്മാർട്ട്ഫോൺ ആപ്ലിക്കേഷനു സമാനമായ രീതിയിലാകും കേരള പോലീസിന്റെ ആപ്ലിക്കേഷനും.

ഗതാഗതക്കുരുക്ക് ഉൾപ്പെടെ റോഡിലെ പ്രശ്നങ്ങൾ അറിയിക്കാനും കുറ്റകൃത്യങ്ങളെക്കുറിച്ച് പരാതികൾ നൽകാനും ഉപകരിക്കുന്ന പുതിയ ആപ്ലിക്കേഷൻ തയാറാക്കാനൊരുങ്ങി കേരള പോലീസ്. ദുബായ് പോലീസിന്റെ സ്മാർട്ട്ഫോൺ ആപ്ലിക്കേഷനു സമാനമായ രീതിയിലാകും കേരള പോലീസിന്റെ ആപ്ലിക്കേഷനും. ആപ്ലിക്കേഷൻ ഒരുക്കുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങൾ ദുബായ് പോലീസിൽ നിന്ന് സ്വീകരിക്കും.

എളുപ്പത്തിൽ പരാതി നൽകാൻ സാധിക്കുമെന്നതാണ് ആപ്ലിക്കേഷൻ വരുന്നതോടെയുള്ള പ്രധാന നേട്ടം. എമർജൻസി അലർട്ട് സംവിധാനവും ആപ്ലിക്കേഷനിലുണ്ടാകും. അപകടം ശ്രദ്ധയിൽപ്പെട്ടാൽ അവ അറിയിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button