കേരള പോലീസിലെ ദാസ്യപ്പണി അവസാനിപ്പിക്കണമെന്ന് കോടിയേരി.

കേരള പോലീസിലെ ദാസ്യപ്പണി

</p>തൃശ്ശൂർ: കേരള പോലീസിലെ ദാസ്യപ്പണി അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരാളെ കൊണ്ടും അടിമപ്പണി ചെയ്യിച്ചല്ല കേരള പോലീസ് പ്രവർത്തിക്കേണ്ടത്. ഉത്തരേന്ത്യൻ രീതി ഇവിടെ പിന്തുടരാൻ ശ്രമിക്കരുതെന്നും കോടിയേരി പറഞ്ഞു.<p>

എൽഡിഎഫ് സർക്കാർ ദാസ്യപ്പണി അനുവദിക്കില്ല. എത്ര ഉന്നതനായ ഉദ്യോഗസ്ഥനെതിരെയും കർശന നടപടിയുണ്ടാവും. നിലവിൽ പ്രശ്നം ഉയർന്നു വന്നത് പോലീസിൽ തിരുത്തൽ നടപടികൾക്ക് കാരണമാവുമെന്നും അദ്ദഹം വ്യക്തമാക്കി.

<p>പോലീസ് നിയമം തന്നെ ദാസ്യപ്പണി കർശനമായി നിരോധിച്ചിട്ടുണ്ടെന്നും കോടിയേരി കൂട്ടിച്ചേർത്തു.</>

Back to top button