മത്സ്യബന്ധനത്തിന് പോയ 200 ബോട്ടുകളെ കുറിച്ച് ഇത് വരെ വിവരം ലഭിച്ചിട്ടില്ല.

<p>കൊച്ചി: തോപ്പുംപടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ 200 ബോട്ടുകളെ കുറിച്ച് ഇത് വരെ വിവരം ലഭിച്ചിട്ടില്ല. </p>മോശം കാലാവസ്ഥയും ബോട്ടുകളെ കുറിച്ച് വിവരം ലഭിക്കാത്തതും തീരത്തുള്ളവരെ കൂടുതൽ ആശങ്കയിലാഴ്ത്തുന്നു.

ഗിൽനെറ്റ് വിഭാഗത്തിലുള്ള ബോട്ടുകളാണ് കൊച്ചിയിൽ നിന്ന് പോയത്. സാധാരണഗതിയിൽ 10 മുതൽ 15 ദിവസങ്ങൾക്ക് ശേഷമേ ഇവർ മടങ്ങിയെത്തൂ. ഇവർ ദീർഘദൂരങ്ങളാണ് സാധാരണനയായി സഞ്ചരിക്കുന്നത്. ഈ കാലയളവിൽ തീരവുമായി ബന്ധപ്പെടാറുമില്ല. മഹാരാഷ്ട്ര – ഗുജറാത്ത് തീരത്തേക്കും ചില സമയങ്ങളിൽ ഒമാൻ തീരം വരെയുമാണ് ഗിൽനെറ്റ് ബോട്ടുകൾ പോകാറുള്ളത്.

അതിനിടെ കാലാവസ്ഥാ മുന്നറിയിപ്പുകൾ ഒന്നും സർക്കാരോ ബന്ധപ്പെട്ട വിഭാഗങ്ങളോ നൽകിയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. <p>200 ബോട്ടുകളിലായി തമിഴ്‌നാട്ടിൽ നിന്ന് ഉൾപ്പടെയുള്ള 2000 ത്തോളം തൊഴിലാളികളാണ് കടലിലേക്ക് പോയിരിക്കുന്നത്.</>

Back to top button