അടുത്ത ഒരാഴ്ച കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത

അടുത്ത ഒരാഴ്ച കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത

</p>തിരുവനന്തപുരം: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പനുസരിച്ച് അടുത്ത ഒരാഴ്ച കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത.<p>

കന്യാകുമാരിക്കടുത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. അതേസമയം അടുത്ത 48 മണിക്കൂറില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആൻഡമാൻ ദ്വീപുകളിലെത്തും. ജൂണ്‍ ഒന്നിന് മുന്‍പ് കേരളത്തില്‍ മഴ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

<p>ഇനിവരുന്ന ഒരാഴ്ചക്കാലം കേരളത്തില്‍ വ്യാപകമായ മഴ ലഭിക്കും. അതിശക്തമായ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. കന്യാകുമാരിക്ക് താഴെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രണ്ട് അന്തരീക്ഷ ചുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതാണ് മഴയ്ക്ക് കാരണമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. </>

advt
Back to top button