കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ഗെയിൽ പ്രകൃതിവാതക പൈപ്പ് ലൈൻ യാഥാർഥ്യത്തിലേക്ക്

പദ്ധതി നടത്തിപ്പിന് സംസ്ഥാനം നൽകിയ സഹകരണത്തിന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്രൻ പ്രധാൻ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു.

തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ഗെയിൽ പ്രകൃതിവാതക പൈപ്പ് ലൈൻ യാഥാർഥ്യത്തിലേക്ക്. പദ്ധതി പൂർത്തീകരണത്തോട് അടുക്കുകയാണ്. പദ്ധതി നടത്തിപ്പിന് സംസ്ഥാനം നൽകിയ സഹകരണത്തിന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്രൻ പ്രധാൻ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു. സെക്രട്ടേറിയറ്റിലായിരുന്നു മുഖ്യമന്ത്രിയുമായുള്ള ധർമേന്ദ്ര പ്രധാന്റെ കൂടിക്കാഴ്ച.

കേന്ദ്ര സഹായത്തോടെയുള്ള പദ്ധതികൾ നടപ്പാക്കുന്ന കാര്യത്തിൽ കേരളം ബി.ജെ.പി. ഗവൺമെന്റുകൾക്കും ബി.ജെ.പി ഇതര സംസ്ഥാനങ്ങൾക്കും മാതൃകയാണെന്ന് ധർമേന്ദ്രൻ പ്രധാൻ പറഞ്ഞു. ഗെയിൽ പദ്ധതി ദേശീയാടിസ്ഥാനത്തിൽ തന്നെ വലിയൊരു നേട്ടമാണെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കേന്ദ്രമന്ത്രി പറഞ്ഞു.

വീടുകളിലേക്ക് പ്രകൃതിവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി വേഗത്തിലാക്കുന്നതിനും പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും നടപടിയെടുക്കുമെന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പു നൽകി. സംസ്ഥാനത്ത് കൂടുതൽ സി.എൻ.ജി. സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനും നടപടിയെടുക്കും. പ്രകൃതിവാതകം ഉപയോഗിക്കുന്ന ബസ്സുകൾ കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button