കെവിന്‍ വധം: ദുബായ് നിന്ന് ഷാനു എത്തിയത് നുണ പറഞ്ഞ്‍.

കെവിന്‍ വധം: ദുബായ് നിന്ന് ഷാനു എത്തിയത് നുണ പറഞ്ഞ്‍.

</p>കെവിന്‍ വധക്കേസിലെ മുഖ്യപ്രതി ഷാനു ഒരാഴ്‍ച്ച മുന്‍പുവരെ ദുബായ്‍യില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ഇയാള്‍ ദുബായില്‍ ജോലി ചെയ്‍ത്‍ ജീവിക്കുകയാണ്. കെവിന്‍റെ മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് പിതാവിന് അസുഖമാണെന്നും സഹോദരി നീനുവിനെ കാണാനില്ലെന്നും കരഞ്ഞു പറഞ്ഞാണ് ഇയാള്‍ അടിയന്തരമായി അവധി തേടിയതെന്ന് ദുബായ്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ദിനപത്രം ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്‍തു. <p>

കഴിഞ്ഞ ശനിയാഴ്‍ച്ചയാണ് ഇയാള്‍ ദുബായ് വിട്ടത്. ഇലക്ട്രീഷ്യന്‍ ആയിട്ടാണ് ഷാനു ജോലി നോക്കിയിരുന്നത്.

<p>”ഷാനു എന്നെ വിളിക്കുമ്പോള്‍ ഭയങ്കര കരച്ചില്‍ ആയിരുന്നു. ഉടന്‍ അവധി വേണമെന്നായിരുന്നു ആവശ്യം. അച്ഛന്‍ അസുഖമായി ആശുപത്രിയിലാണ്. സഹോദരി നീനുവിനെ കാണുന്നില്ല എന്നിങ്ങനെ ഗുരുതരമായ കാര്യങ്ങളാണ് പറഞ്ഞത്. അപ്പോള്‍ തന്നെ അയാളെ പോകാന്‍ അനുവദിച്ചു” ഷാനു ജോലി ചെയ്യുന്ന കമ്പനിയുടെ മാനേജര്‍ ദിനപത്രത്തോട് പറഞ്ഞു </>

new jindal advt tree advt
Back to top button