കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു.

കൊച്ചി മെട്രോ കൊച്ചിയുടെ നഗരക്കാഴ്ചകളിലേക്ക് പ്രവേശിച്ചു.

കൊ​​​ച്ചി: കൊച്ചി മെട്രോ കൊച്ചിയുടെ നഗരക്കാഴ്ചകളിലേക്ക് പ്രവേശിച്ചു. രണ്ടാം ഘട്ടത്തിൻ്റെ ഉദ്ഘാടനം മെട്രോ സ്റ്റേഷനിൽ നാട മുറിച്ച് മുഖ്യമന്ത്രി നിർവ്വഹിച്ചു.

തുടർന്ന്, രണ്ടാം ഘട്ടത്തിലെ മെട്രോയുടെ ആദ്യ സർവീസ് മുഖ്യമന്ത്രിയും കേ​​​ന്ദ്ര ന​​​ഗ​​​ര​​​കാ​​​ര്യമ​​​ന്ത്രി ഹ​​​ർ​​​ദീ​​​പ് സിം​​​ഗും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ വി തോമസ് എം പി, ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​എ​​​ൽ​​​എ, ഡി​​​എം​​​ആ​​​ർ​​​സി മു​​​ഖ്യ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് ഇ ശ്രീ​​​ധ​​​ര​​​ൻ, കെ​​എം​​​ആ​​​ർ​​​എ​​​ൽ എം​​​ഡി ഏ​​​ലി​​​യാ​​​സ് ജോ​​​ർ​​​ജ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

 മേട്രോ ഫ്ലാഗ് ഓഫ് ചെയ്തതിനു ശേഷം മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ളവർ ട്രെയിനിൽ യാത്ര ചെയ്തു.

മെട്രോ യാത്രക്ക് ശേഷം ടൗണ്‍ഹാളിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.

ഉദ്ഘാടനത്തിന് ശേഷം ഉടന്‍ വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വീസ് ആരംഭിക്കുന്ന രീതിയിലാണ് ക്രമീകരണമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.

Back to top button