സംസ്ഥാനം (State)

ശബരിമല മവിഷയം സിപിഎമ്മിനെ ഭയപ്പെടുത്തുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ്.

ശബരിമല വിഷയം

തിരുവനന്തപുരം:ശബരിമല വിഷയം സിപിഎമ്മിനെ ഭയപ്പെടുത്തുന്നുവെന്ന് കെപിസിസി വർക്കിങ് കമ്മിറ്റി പ്രസിഡന്റ് കൊടിക്കുന്നിൽ സുരേ. വിശബരിമഷയത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് സിപിഎം സംസ്ഥാന സെക്രടിയേരി ബാലകൃഷ്ണൻ അതിനാലാണ് സ്വാഗതം ചെയ്തതെന്നും കൊടിക്കുന്നിൽ ആരോപിച്ചു.

ജാതി-മത സ്പർധ വളർത്താൻ കോൺഗ്രസ് ഇതുവരെ ശബരിമല വിഷയത്തെ ഉപയോഗിച്ചിട്ടില്ല. വിശ്വാസികൾക്കൊപ്പംനിന്ന് ആചാരത്തെ സംരക്ഷിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമം നടന്നതെന്നും കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു.

മോദിക്ക് ബദലായ സ്ഥാനാർത്ഥിയായാണ് ജനങ്ങൾ രാഹുൽ ഗാന്ധിയെ കാണുന്നത്. രാഹുൽ ഈ മാസം 14ന് കേരളത്തിലെത്തും. രണ്ട് ദിവസമാണ് അദ്ദേഹം കേരളത്തിൽ പര്യടനം നടത്തുക. ആറ് ജില്ലകളിലെ തെരഞ്ഞെടുപ്പ് പര്യടനത്തിലാണ് രാഹുൽ പങ്കെടുക്കുന്നത്.

Tags
Back to top button