വിദ്യാർഥികൾക്കെതിരെ ചുമത്തിയ യു.എ.പി.എ പിൻവലിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ
മാവോയിസ്റ്റ് ആശയ വ്യതിയാനം സംഭവിച്ചവർ പാർട്ടിയിൽ കടന്നുകൂടിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ

കോഴിക്കോട്: വിദ്യാർഥികൾക്കെതിരെ ചുമത്തിയ യു.എ.പി.എ പിൻവലിക്കുമെന്ന് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രണ്ട് വിദ്യാർത്ഥികൾക്ക് എതിരെ യു.എ.പി.എ ചുമത്തിയ നടപടി നിയമപരമായ പരിശോധനയിലൂടെ തിരുത്തും. ദേശാഭിമാനിയിലെ ലേഖനത്തിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മാവോയിസ്റ്റ് ആശയ വ്യതിയാനം സംഭവിച്ചവർ പാർട്ടിയിൽ കടന്നുകൂടിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ. മവോയിസിറ്റുകൾ വർഗശത്രുകളല്ലെന്ന് വ്യക്തമാക്കുന്ന കോടിയേരി മവോയിസിറ്റുകൾക്ക് അന്തർദേശീയ തീവ്രവാദ സംഘടനകളുടെ സഹായം ലഭിക്കുന്നുവെന്നും ആരോപിച്ചു.
മവോയിസറ്റ് വിവാദം ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യാനിരിക്കുകയാണ് പാർട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. മാവോയിസ്റ്റുകൾക്ക് പിന്നിൽ ഇസ്ലാം തീവ്രവാദികൾ ആണെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവന പിന്തുണയ്ക്കുന്നതാണ് കോടിയേരിയുടെ നിലപാട്.