സംസ്ഥാനം (State)

വിവാദ പ്രസംഗ കേസില്‍ നടന്‍ കൊല്ലം തുളസിയെ അറസ്റ്റ് ചെയ്തു.

നടന്‍ കൊല്ലം തുളസിയെ അറസ്റ്റ് ചെയ്തു.

കൊല്ലം: വിവാദ പ്രസംഗ കേസില്‍ നടന്‍ കൊല്ലം തുളസിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് നടപടി.

ചവറയില്‍ നടന്ന എൻഡിഎയുടെ ശബരിമല സംരക്ഷണ റാലിയിലാണ് കൊല്ലം തുളസി വിവാദ പരാമര്‍ശം നടത്തിയത്. ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണം, ഒരു ഭാഗം ഡൽഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണമെന്നായിരുന്നു പരാമര്‍ശത്തിന്‍റെ പൂര്‍ണരൂപം.

ജനങ്ങള്‍ക്ക് തെറ്റായ സന്ദേശവും സംഘടിക്കാനുള്ള പ്രേരണയുമാണ് പ്രസംഗം നല്‍കുന്നതെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ബിജെപിയുടെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് കൊല്ലം തുളസിയുടെ കൊലവിളി പരാമർശം. വനിതാ കമ്മീഷന്‍ സ്വമേധയാ കൊല്ലം തുളസിക്കെതിരെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെ മാപ്പപേക്ഷയുമായി തുളസി രംഗത്തു വന്നിരുന്നു.

Summary
Review Date
Author Rating
51star1star1star1star1star
congress cg advertisement congress cg advertisement
Tags