രാഷ്ട്രീയം (Politics)

എം.വിന്‍സെന്‍റ് എംഎല്‍ എ ബലാത്സംഗം ചെയ്‍തെന്ന് മൊഴി.

തിരുവനന്തപുരം: കോവളം നിയോജകമണ്ഡലം എംഎല്‍എ എം. വിന്‍സെന്‍റിന് എതിരെ ബലാത്സംഗത്തിന് കേസ്.

എംഎൽഎ അപമര്യാദയായി പെരുമാറിയതിന് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മയുടെ പരാതിയിലാണ് ബലാല്‍സംഗം ചെയ്‍തതായുള്ള ആരോപണം.

കോണ്‍ഗ്രസ് എംഎല്‍എയാണ് എം. വിന്‍സെന്‍റ്.

 വിന്‍സെന്‍റിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ തടസങ്ങളില്ലെന്നാണ് അറിയുന്നത്.

ആരോപണങ്ങള്‍ എംഎല്‍എ നിഷേധിച്ചു. ശാസ്ത്രീയ തെളിവുകള്‍ വിന്‍സെന്‍റിന് എതിരാണെന്ന് പോലീസ് അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‍തു. അഞ്ച് മാസത്തിനിടെ എംഎല്‍എ വീട്ടമ്മയെ 900 തവണ വിളിച്ചെന്നും പോലീസ് അറിയിച്ചു.

സിപിഎം വിന്‍സെന്‍റിന്‍റെ രാജി ആവശ്യപ്പെട്ടു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്‍മാനും രാജി ആവശ്യപ്പെട്ടു.

Back to top button