ഗോരക്ഷയുടെ പേരില്‍ രാജ്യത്തെ മുസ്‍ലിംകളെ കൊല്ലുന്ന ഭീകരതക്കെതിരെ കോഴിക്കോട് പ്രതിഷേധ പെരുന്നാൾ ആചരിച്ചു‍.

കോഴിക്കോട്​: ഗോരക്ഷയുടെ പേരില്‍ രാജ്യത്തെ മുസ്‍ലിംകളെ കൊല്ലുന്ന ബ്രാഹ്മണിക് ഭീകരതക്കെതിരെ കോഴിക്കോട് പ്രതിഷേധ പെരുന്നാൾ ആചരിച്ചു‍.

ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്ത പരിപാടിയില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ ​കോഴിക്കോട്​ ബീച്ചിൽ എത്തിയിരുന്നു.

പെരുന്നാളിന്​ രണ്ടു ദിവസം മുമ്പ്​ തീവണ്ടിയാത്രക്കിടെ പശുവിറച്ചി കഴിച്ചെന്ന പേരിൽ കൊല്ലപ്പെട്ട ഹരിയാന സ്വദേശി ജുനൈദ്, ​ഗോരക്ഷയുടെ പേരിൽ കൊലചെയ്യപ്പെട്ട അഖ്​ലാഖ്​, പെഹ്​ലുഖാൻ, ജെ.എൻ.യു കാമ്പസിൽ നിന്നും കാണാതായ നജീബ്​, മതപരിവർത്തനത്തെ തുടർന്ന്​ കൊലചെയ്യപ്പെട്ട ഫൈസൽ എന്നിവരുടെ സ്​മരണാർഥമാണ്​ പ്രതിഷേധ പെരുന്നാൾ സംഘടിപ്പിച്ചത്​.

മയ്യത്ത് കട്ടിലുമേന്തി പ്രതീകാത്മകമായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർ ജുനൈദിന്​ വേണ്ടി മയ്യത്ത്​ നിസ്​കാരം നടത്തുകയും ചെയ്​തു.

ബീച്ചിലെത്തിയവരും പ്രതിഷേധത്തില്‍ പങ്കാളികളായി. ഫേസ്ബുക്ക് കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്.

Back to top button