സംസ്ഥാനം (State)

മന്ത്രി സി രവീന്ദ്രനാഥിനെതിരെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

വയനാട്ടിൽ ക്ലാസ് മുറിയിൽ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം.

കണ്ണൂരിൽ മന്ത്രി സി രവീന്ദ്രനാഥിനെതിരെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കണ്ണൂരിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. വേദിക്കരികിലേക്ക് പാഞ്ഞടുത്തായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. വയനാട്ടിൽ ക്ലാസ് മുറിയിൽ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം.

അതിനിടെ മരിച്ച ഷഹ്ലയുടെ വീട്ടിൽ മന്ത്രി സി രവീന്ദ്രനാഥ് സന്ദർശനം നടത്തി. ഷഹ്ലയുടെ കുടുംബത്തോട് മന്ത്രി മാപ്പ് ചോദിച്ചു. കുറ്റക്കാരായ മുഴുവൻ ആളുകൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ഷഹ്ലയുടെ കുടുംബത്തിന് ഉറപ്പ് നൽകി.

Tags
Back to top button