കുൽഭൂഷൺ ജാദവ്: ആരോപണത്തിൽ ഇന്ത്യക്ക് മറുപടിയുമായി പാകിസ്ഥാൻ.

<p>ന്യൂഡൽഹി: കുൽഭൂഷൺ ജാദവിനെ ജയിലിൽ സന്ദർശിച്ച ഭാര്യയെയും അമ്മയെയും അപമാനിച്ചെന്ന ഇന്ത്യയുടെ ആരോപണത്തിൽ മറുപടിയുമായി പാകിസ്ഥാൻ. കുൽഭൂഷണിന്‍റെ ഭാര്യ ധരിച്ചിരുന്ന ഷൂവിൽ സംശയാസ്പദമായി എന്തോ ഉണ്ടായിരുന്നത് കൊണ്ടാണ് അവ ഊരി മാറ്റിച്ചതെന്ന് പാകിസ്ഥാൻ. തിരികെ ആഭരണങ്ങൾ നൽകിയപ്പോൾ അവർക്ക് പുതിയ ജോഡി ചെരുപ്പുകൾ നൽകിയെന്നും പാക് വിദേശകാര്യവക്താവ് ഡോ. മുഹമ്മദ് ഫൈസൽ വ്യക്തമാക്കി.<p>

<p>കുൽഭൂഷണിന്‍റെ അമ്മയെയും ഭാര്യയെയും പാകിസ്ഥാൻ അപമാനിച്ചെന്ന വാർത്ത വലിയ വിവാദമായിരുന്നു. പാകിസ്ഥാൻ ഇന്ത്യയുമായി ഉണ്ടാക്കിയ ധാരണകൾ ലംഘിച്ചെന്നും ആരോപണമുയർന്നിട്ടുണ്ട്. അവന്തിയുടെയും ചേതനയുടെയും വസ്ത്രങ്ങൾ അഴിച്ച് പരിശോധിക്കുകയും ആഭരണങ്ങൾ അഴിച്ചു വെപ്പിക്കുകയും ചെയ്തിരുന്നു. സ്വന്തം ഭാഷയിൽ സംസാരിക്കാനും അവരെ പാക് അധികൃതർ സമ്മതിച്ചില്ല.</>

advt
Back to top button