സ്പോട്സ് (Sports)

ഹാട്രിക് ബോളിനു മുന്‍പ് കുല്‍ദീപ് യാദവിന് ധോണി നല്‍കിയ ഉപദേശം??

കൊല്‍ക്കത്ത: ഇന്ത്യന്‍ സ്‍പിന്നര്‍ കുല്‍ദീപ് യാദവ് ഹാട്രിക് നേടിയതായിരുന്നു ഓസ്ട്രേലിയയ്‍ക്കെതിരായ രണ്ടാം ഏകദിനത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

ഇന്ത്യന്‍ ബോളര്‍മാര്‍ മിന്നുന്ന പ്രകടനം പുറത്തെടുന്ന മത്സരത്തില്‍ ഇന്ത്യ 50 റണ്‍സിനാണ് ഓസ്ട്രേലിയയെ തോല്‍പ്പിച്ചത്.

തുടര്‍ച്ചയായ ബോളുകളില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്‍ത്തിയശേഷം ധോണി നല്‍കിയ ഉപദേശം തനിക്ക് ആത്മവിശ്വാസം നല്‍കിയെന്ന് കുല്‍ദീപ് യാദവ് മത്സരത്തിനുശേഷം വെളിപ്പെടുത്തി.

33ാം ഓവറില്‍ മാത്യു വെയ്‍ഡിനെയും ആഷ്ടണ്‍ ഏഗറെയും തുടര്‍ച്ചയായ ബോളുകളില്‍ പുറത്താക്കിയശേഷം താന്‍ ധോണിയുടെ അടുത്തെത്തി അടുത്തത് എങ്ങനെയുള്ള ബോള്‍ എറിയണം എന്ന് ചോദിച്ചു.

ഇഷ്‍ടമുള്ള രീതിയില്‍ എറിഞ്ഞോളാന്‍ ധോണി പറഞ്ഞു.

ഇത് തനിക്ക് ആത്മവിശ്വാസം നല്‍കിയതായി യാദവ് പറഞ്ഞു. ഇത് അടുത്ത പന്തില്‍ പ്രകടമാവുകയും ചെയ്‍തു.

പാറ്റ് കുമ്മിന്‍സിനെ പവലിയനിലേക്ക് മടക്കി അയച്ചുകൊണ്ട് യാദവ് ചരിത്രത്തിലേക്ക് നടന്നുകയറി.

അന്താരാഷ്ട്ര ഏകദിനത്തില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബോളറാണ് കുല്‍ദീപ് യാദവ്. ചേതന്‍ ശര്‍മ (1987), കപില്‍ ദേവ് (1991) എന്നിവരാണ് മുന്‍പ് ഈ നേട്ടം കൈവരിച്ച ഇന്ത്യക്കാര്‍.

Back to top button