ദേശീയം (National)

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ കുഭമേളക്ക് തുടക്കം

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ കുഭമേളക്ക് തുടക്കം

പ്രയാഗ്‍രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ കുഭമേളക്ക് തുടക്കം. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അര്‍ധ കുംഭമേള ഇത്തവണ ആരംഭിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി സ്‍മൃതി ഇറാനി കുഭമേളയില്‍ പുണ്യസ്നാനം ചെയ്യുന്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

‘ഹര ഹര ഗംഗേ’ എന്ന മന്ത്രം ഉരുവിട്ട് നിരവധി തീര്‍ത്ഥാടകരാണ് ആദ്യ ദിനത്തില്‍ തന്നെ കടന്നുവരുന്നത്. ഗംഗാ ,യമുനാ, സരസ്വതി എന്നി നദികളുടെ സംഗമ ഭാഗത്താണ് പുണ്യസ്നാനം നടക്കുന്നത്. ഏകദേശം 32,000 ഹെക്ടര്‍ സ്ഥലമാണ് കുംഭനഗരിക്കായി ഒരുക്കിയിരിക്കുന്നത്.

കുംഭമേളയിലെ ആദ്യ പുണ്യസ്നാനം നടത്തുന്നത് 13 അഖാര സന്യാസിമാരാണ്. ഇതില്‍ എഴ് ശൈവരും, മൂന്ന വൈഷ്ണവരും, രണ്ട് ഉദാസിനരും ഒരു സിക്കുകാരനുമാണ് ഉള്ളത്.

കനത്ത സുരക്ഷയിലാണ് കുംഭമേള ആരംഭിച്ചിരിക്കുന്നത്. 30,000 പോലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. നിരവധി പാലങ്ങളും താല്‍കാലികമായി നിര്‍മ്മിച്ചിട്ടുണ്ട്. 1000 ടെന്‍റുകളാണ് താമസത്തിനായി ഒരുക്കിയിരിക്കുന്നത്. കുംഭമേളയ്ക്കായി യുപി സര്‍ക്കാര്‍ 42,00 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. 2013 ല്‍ നടന്ന പൂര്‍ണ കുംഭമേളയേക്കാള്‍ മൂന്നിരട്ടി തുകയാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് നാലിനാണ് അര്‍ധ കുംഭമേള അവസാനിക്കുന്നത്.

Tags
Back to top button