രാഷ്ട്രീയം (Politics)

മലബാര്‍ ലഹള കേരളത്തിലെ ആദ്യ ജിഹാദികൂട്ടക്കുരുതിയെന്ന്; കുമ്മനം

1921 ലെ മലബാര്‍ ലഹള കേരളത്തിലെ ആദ്യ ജിഹാദികൂട്ടക്കുരുതിയെന്ന് ബിജപി

എടപ്പാള്‍: 1921 ലെ മലബാര്‍ ലഹള കേരളത്തിലെ ആദ്യ ജിഹാദികൂട്ടക്കുരുതിയെന്ന് ബിജപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയ മലബാര്‍ ലഹളയെ സ്വാതന്ത്ര്യ സമരം എന്നു വിശേഷിപ്പിക്കുന്നതു ചരിത്രത്തെയും ഇന്നാട്ടിലെ ഭൂരിപക്ഷ സമുദായത്തെയും അവഹേളിക്കുന്നതിനു തുല്യമാണെന്നും കുമ്മനം പറഞ്ഞു.

ചേകന്നൂര്‍ മൗലവിയുടെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടിഷുകാര്‍ക്കെതിരായ സമരമായിരുന്നു അതെങ്കില്‍ എന്തിനാണ് ആയിരക്കണക്കിനു നിരപരാധികളെ കൊന്നൊടുക്കിയതും ക്ഷേത്രങ്ങള്‍ തകര്‍ത്തതെന്നും കുമ്മനം ചോദിച്ചു.

സ്വാതന്ത്ര്യസമരം എന്നു വിശേഷിപ്പിച്ച് ഈ കൂട്ടക്കൊലയെ മഹത്വവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണം.

ഇതിന്റെ പേരില്‍ ആര്‍ക്കെങ്കിലും ആശ്രിത പെന്‍ഷന്‍ നല്‍കുന്നുണ്ടെങ്കില്‍ അതു ജിഹാദികളുടെ കൊലക്കത്തിക്കിരയായവര്‍ക്കും എല്ലാം ഉപേക്ഷിച്ചു പലായനം ചെയ്തവര്‍ക്കുമാണു നല്‍കേണ്ടത്.

ഇഎംഎസിന്റെ കുടുംബം ഉള്‍പ്പെടെ ആയിരക്കണക്കിനു കുടുംബങ്ങള്‍ പലായനം ചെയ്തിട്ടുണ്ട്.

ഈ വൈകിയ വേളയിലെങ്കിലും സത്യം തുറന്നു പറഞ്ഞു ശരിയായ ചരിത്രം വരുംതലമുറയെ പഠിപ്പിക്കാന്‍ ചരിത്രകാരന്‍മാരും സര്‍ക്കാരും തയാറാകണമെന്നും കുമ്മനം പറഞ്ഞു.

Tags
advt

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.