തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയം; കളക്ടറെ മുഖ്യമന്ത്രി വിളിപ്പിച്ചു.

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ അനധികൃത ഭൂമി കയ്യേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടറെ മുഖ്യമന്ത്രി വിളിപ്പിച്ചു.

റവന്യൂ മന്ത്രി നൽകിയ നിർദേശപ്രകാരം കയ്യേറ്റം സംബന്ധിച്ച് കളക്ടർ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് അടിയന്തരമായി മുഖ്യമന്ത്രി വിളിപ്പിച്ചത്.

ജില്ലാ കളക്ടർ ടി.വി.അനുപമ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നേരിട്ട് സമർപ്പിക്കും.

മാർത്താണ്ഡം കായൽ മന്ത്രി കൈയ്യേറിയെന്ന് കളക്ടർ റിപ്പോർട്ടിൽ പരാമര്ശിച്ചിട്ടുള്ളതായാണ് സൂചന. വൈകിട്ട് അഞ്ച് മണിക്കാണ് മുഖ്യമന്ത്രിയുമായി കളക്ടറുടെ കൂടിക്കാഴ്‌ച.

അതിനിടെ ലേക് പാലസ് റിസോർട്ടിന്‍റെ റവന്യൂ രേഖകൾ കാണാതായതുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭാ യോഗം ആരംഭിച്ചു.

ആലപ്പുഴ മുൻ കളക്ടറായിരുന്ന വീണ മാധവൻ മുൻപ് നൽകിയ റിപ്പോർട്ടിൽ വലിയ കണ്ടെത്തലുകൾ ഉണ്ടായിരുന്നില്ല. പിന്നീട് കലക്ടറായി വന്ന അനുപമ നേരിട്ടാണ് പ്രദേശങ്ങൾ സന്ദർശിച്ച് പുതിയ റിപ്പോർട്ട് സമർപ്പിച്ചത്. തോമസ് ചാണ്ടി ഭൂമി കയ്യേറിയെന്ന് കാണിച്ച് മാത്തൂർ ദേവസ്വം ബോർഡ് നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ റവന്യൂ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

advt
Back to top button