ആരോഗ്യം (Health)

തൊണ്ടയിലെ ക്യാൻസർ, ചില ലക്ഷണങ്ങൾ നോക്കാം

പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് തൊണ്ടയിലെ അർബുദത്തിന് പ്രധാന കാരണം.

അർബുദ മരണനിരക്കിൽ ഇന്ത്യയിൽ ഏറ്റവുമധികം മുന്നിൽ നിൽക്കുന്നത് തൊണ്ടയിലെ ക്യാൻസറാണ്. പ്രത്യേകിച്ച് ഇന്ന് പുരുഷന്മാരിൽ ഇതു വ്യാപകമായി കണ്ടുവരുന്നുണ്ട്. മദ്യപാനവും പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് തൊണ്ടയിലെ അർബുദത്തിന് പ്രധാന കാരണം. തൊണ്ടയിൽ ക്യാൻസറിന്റെ ചില ലക്ഷണങ്ങൾ നോക്കാം.

5-20 ദിവസങ്ങൾ കഴിഞ്ഞിട്ടും വായിലെ മുറിവുകൾ ഉണങ്ങുന്നില്ലെങ്കിൽ ശ്രദ്ധിക്കുക. ഭക്ഷണം ഇറക്കാൻ പ്രയാസം തോന്നുക, ഒരാഴ്ചയിൽ കൂടുതലുള്ള ചുമ എന്നിവയും ശ്രദ്ധിക്കേണ്ടതാണ്. അതുപോലെതന്നെ പെട്ടെന്നുള്ള ശബ്ദമാറ്റവും ശ്രദ്ധിക്കേണ്ടതാണ്.

നാലോ അഞ്ചോ ദിവസം നീണ്ടു നിൽക്കുന്ന ചെവി വേദന സൂക്ഷിക്കുക, മരുന്നുകൾ കഴിച്ച ശേഷവും തൊണ്ടയിൽ ഇൻഫെക്ഷൻ കുറഞ്ഞില്ലെങ്കിൽ ഉടനെ ഡോക്ടറെ കാണിക്കുക. തൊണ്ടയിലുണ്ടാകുന്ന മുഴകളും വീർപ്പും പ്രത്യേകം ശ്രദ്ധിക്കണം.

Tags
Back to top button