ടോവിനോയും അഹാനയും തമ്മിലുള്ള ലിപ്പ് ലോക്ക് സീൻ ഇന്റർനെറ്റിൽ

ഏറ്റവും പുതിയ ടോവിനോ ചിത്രമായ ലൂക്കയിലെ ലിപ്പ് ലോക്ക് സീന് ലീക്കായി.

തിരുവനന്തപുരം: ജൂൺ 28 ന് തിയറ്ററുകളിലെത്തിയ ഏറ്റവും പുതിയ ടോവിനോ ചിത്രമായ ലൂക്കയിലെ ലിപ്പ് ലോക്ക് സീന് ലീക്കായി.

കേരളത്തിലെ 70-തോളം തീയറ്ററുകളിൽ വിജയകരമായി സിനിമ പ്രദർശിപ്പിക്കുമ്പോഴാണ് ചിത്രത്തിലെ സീനുകൾ സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

അഹാനയും ടോവിനോയും തമ്മിലുള്ള ചില ഇന്റിമേറ്റ് സീനുകളാണ് കഴിഞ്ഞ ദിവസം വാട്ട്സാപ്പിലൂടെ ലീക്കായത്. ചിത്രത്തിൽ ടോവിനോയുടെ കഥാപാത്രമായ ലൂക്കയും അഹാനയുടെ കഥാപാത്രമായ നിഹാരികയും തമ്മിലുള്ള ലിപ്പ് ലോക്ക് സീനാണ് ലീക്കായത്. വാട്സാപ്പുകളിലും മറ്റ് സമൂഹ മാധ്യമങ്ങളിലും വ്യാപകമായി ഈ സീനുകളാണ് പ്രചരിക്കുകയാണ്.

പ്രണയത്തിന് പ്രാധാന്യം നൽകുന്ന ചിത്രം, നവാഗതനായ അരുൺ ബോസാണ് സംവിധാനം ചെയ്തത്.

വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിന്നും നീക്കുവാനുള്ള ശ്രമങ്ങൾ അണിയറ പ്രവർത്തകർ ആരംഭിച്ചു. മായാനദിക്ക് ശേഷം യുവാക്കൾ ഏറ്റെടുത്ത ടോവിനോയുടെ മറ്റൊരു പ്രണയചിത്രമാണ് ലൂക്ക.

Back to top button