നന്നായി ഉറങ്ങുവാൻ ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കുക

ഉറക്കമില്ലായ്മ ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. നന്നായി ഉറങ്ങിയില്ലെങ്കിൽ പലതരത്തിലുള്ള അസുഖങ്ങളാകും പിടിപെടുക. ഉറക്കവും ശാരീരികമാനസിക പ്രവർത്തനങ്ങളും തമ്മിൽ ബന്ധമുണ്ട് .

ഉറക്കമില്ലായ്മ ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. ഉറക്കവും ശാരീരികമാനസിക പ്രവത്തനനങ്ങളും തമ്മിൽ ബന്ധമുണ്ട്.

ഈ മൂന്ന് ശീലങ്ങൾ ഒഴിവാക്കിയാൽ നന്നായി ഉറങ്ങാൻ സാധിക്കും.

ഒന്ന്.
ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കുവാൻ ശ്രദ്ധിക്കുക. ഭക്ഷണം കഴിച്ചയുടൻ ഉറങ്ങുന്നത് ദഹനത്തിന് നല്ലതല്ല. രാത്രിയിൽ ഒന്നും കഴിക്കാതെ കിടന്നുറങ്ങുന്നതും നല്ല ശീലമല്ല.

രണ്ട്.
ഉറങ്ങുന്നതിന് മുൻപ് ചായയോ കാപ്പിയോ കുടിക്കുന്നത് നല്ലതല്ല. കാപ്പി ഉറക്കത്തെ അകറ്റും. പകരം ഇളം ചൂടുളള പാൽ കുടിക്കുന്നത് വേഗം ഉറക്കം വരാൻ സഹായിക്കും. പാലിൽ അൽപം മഞ്ഞൾ ചേർത്ത് കുടിക്കുന്നത് നല്ല ഉറക്കം കിട്ടുന്നതിന് ഗുണം ചെയ്യും.

മൂന്ന്.
നല്ല ഉറക്കത്തിന് പറ്റിയ സാഹചര്യം സൃഷ്ടിക്കുക. ഉറങ്ങാൻ കിടക്കുമ്പോൾ മുറിയിൽ ലൈറ്റിടുന്നതും ടിവിയോ കമ്പ്യൂട്ടറോ നോക്കുന്നതും നല്ലതല്ല. വായിക്കുന്നതോ ഇഷ്ടമുള്ള പാട്ട് കേൾക്കുന്നതോ ഉറക്കം വരാൻ സഹായിക്കും.

Tags
Back to top button