വോട്ടെടുപ്പ്: രണ്ടു ദിവസങ്ങൾ സംസ്ഥാന സർക്കാർ പൊതു അവധിയായി പ്രഖ്യാപിച്ചേക്കും

വോട്ടെടുപ്പ്: രണ്ടു ദിവസങ്ങൾ സംസ്ഥാന സർക്കാർ പൊതു അവധിയായി പ്രഖ്യാപിച്ചേക്കും

വോട്ടെടുപ്പ്: രണ്ടു ദിവസങ്ങൾ അവധി ദിനങ്ങളായി പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ തലേദിവസം ഉൾപ്പടെയുള്ള രണ്ടു ദിവസങ്ങൾ സംസ്ഥാന സർക്കാർ പൊതു അവധിയായി പ്രഖ്യാപിച്ചേക്കും. ദുഖവെള്ളിക്കും ഈസ്റ്ററിനും ശേഷമെത്തുന്ന തിങ്കളാഴ്ചയിലെ പ്രവൃത്തി ദിനം വോട്ടെടുപ്പിന് ബാധിച്ചേക്കുമെന്ന ആശങ്ക മൂലമാണ് സർക്കാർ ഇങ്ങനെയൊരു നടപടിക്ക് ഒരുങ്ങുന്നത്.

23നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 23ന് പുറമെ 22നും കേരളത്തിൽ അവധി നൽകണോയെന്നാണ് സർക്കാർ ആലോചിക്കുന്നത്. സർക്കാരിന് ഔദ്യോഗികമായി അവധി പ്രഖ്യാപിക്കണമെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകണം.

വിഷു, ദുഃഖവെള്ളി, ഈസ്റ്റർ അവധികൾ അടുത്തടുത്ത് വരുന്നതിനാൽ വിദ്യാർഥികളും സർക്കാർ ഉദ്യോഗസ്ഥരും നീണ്ട അവധിയിയെടുത്ത് സ്വദേശങ്ങളിലേക്ക് പോകും. തിരികെ തിങ്കളാഴ്ച മദാജിയെത്തുന്നവർ വോട്ട് ചെയ്യാനായി സ്വദേശത്തേക്ക് മടങ്ങി പോകുമോ എന്ന ആശങ്കയാണ് സർക്കാരിനെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. തെരഞ്ഞെടുപ്പ് ദിവസം അവധി നൽകാത്ത സ്‌കൂളുകൾക്ക് എതിരെ നടപടിയെടുക്കുമെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.

Back to top button