അക്കരെ ഇക്കരെ നിന്നുള്ള പ്രണയം നിലനില്‍ക്കുമോ?

കാമുകനും കാമുകിയും ദൂരെ രണ്ടിടങ്ങളില്‍ നിന്നുള്ള പ്രണയം എത്രകാലം നീണ്ടു നില്‍ക്കും? ഇക്കാര്യത്തില്‍ വിഭിന്നമാണ് അഭിപ്രായങ്ങളെങ്കിലും പുതിയൊരു പഠനം നല്‍കുന്ന വിവരം ഇതാണ്.

അക്കരെയിക്കരെ നിന്നുള്ള പ്രണയം ഫലവത്താകുമെന്ന് മാത്രമല്ല. മറ്റു പ്രണയ ബന്ധങ്ങളേക്കാള്‍ ദൃഢവും ആരോഗ്യകരവുമായിരിക്കുമെന്നാണ് അമേരിക്കയിലെ ക്യൂന്‍സ് സര്‍വകലാശാല ഗവേഷണം പറയുന്നത്.

കമ്യൂണിക്കേഷന്‍, അടുപ്പം, സത്യസന്ധത, ലൈംഗിക സംതൃപ്‍തി തുടങ്ങിയ കാര്യങ്ങളില്‍ അക്കരെയിക്കരെ ബന്ധങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുണ്ടെന്നും പഠനം പറയുന്നു. 1141 പേരിലാണ് പഠനം നടന്നത്.
Back to top button