ഇന്ധനം ലഭിക്കാത്തതിനാൽ എൽ.പി.ജി ഓട്ടോഡ്രൈവർമാർ പ്രതിസന്ധിയിൽ

കോഴിക്കോട് നഗരത്തിലെ എൽ.പി.ജി ഓട്ടോഡ്രൈവർമാരാണ് പമ്പുകളിൽ ഇന്ധനമില്ലാത്തത് കാരണം ദുരിതത്തിലായിരിക്കുന്നത്.

ഇന്ധനം ലഭിക്കാത്തതിനാൽ എൽ.പി.ജി (ലിക്യൂഫൈഡ് പെട്രോളിയം ഗ്യാസ്) ഓട്ടോഡ്രൈവർമാർ പ്രതിസന്ധിയിൽ. കോഴിക്കോട് നഗരത്തിലെ എൽ.പി.ജി ഓട്ടോഡ്രൈവർമാരാണ് ഒരാഴ്ച്ചയിൽ അധികമായി പമ്പുകളിൽ ഇന്ധനമില്ലാത്തത് കാരണം ദുരിതത്തിലായിരിക്കുന്നത്.

നഗരത്തിൽ ഓടുന്ന ഏകദേശം ആയിരത്തേളം ഓട്ടോകൾ ഇന്ധനമില്ലാത്തതിനാൽ പ്രതിസന്ധിയിലാണ്. കളക്ടർക്കും മറ്റ് ബന്ധപ്പെട്ടവർക്കും പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

വായ്പയെടുത്ത് ഓട്ടോറിക്ഷകൾ വാങ്ങിയ ഡ്രൈവർമാർ പലരും വായ്പ തിരിച്ചടയ്ക്കാൻ പോലും കഴിയാതെ നട്ടംതിരിയുകയാണ്. 2020 ഏപ്രിൽ മുതൽ പ്രകൃതി സൗഹാർദ ഇന്ധനത്തിലേക്ക് മാറിയാൽ മാത്രമെ വാഹനങ്ങൾക്ക് പെർമിറ്റ് കിട്ടൂ എന്ന് സർക്കാർ പറയുമ്പോഴും ഉള്ളവർക്കുള്ള അടിസ്ഥാന സൗകര്യം പോലും ഒരുക്കാൻ ബന്ധപ്പെട്ടവർക്ക് കഴിയുന്നില്ല.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button