ദേശീയം (National)

ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ അറസ്റ്റില്‍.

ചെന്നൈ: ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം കെ സ്റ്റാലിന്‍ അറസ്റ്റില്‍.

എടപ്പാടി പളനിസാമിയുടെ മണ്ഡലത്തിലെ ജലസംഭരണിയുമായി ബന്ധപ്പെട്ട സമരത്തില്‍ പങ്കെടുക്കാനായി കോയമ്പത്തൂരില്‍ നിന്നും സേലത്തേയ്ക്ക് പോകുന്നതിനിടെയായിരുന്നു അറസ്റ്റ്.

സ്റ്റാലിനൊപ്പം ഉണ്ടായിരുന്ന നൂറോളം ഡിഎംകെ പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു.

കോയമ്പത്തൂ‍ർ എസ്പിയുടെ നേതൃത്വത്തിൽ ഇരുനൂറോളം പോലീസുകാരാണ് സ്റ്റാലിന്‍റെയും അനുയായികളുടെയും വാഹനം തടഞ്ഞത്.

സ്ഥലത്ത് എഐഎഡിഎംകെ-ഡിഎംകെ സംഘർഷം നിലനിൽക്കുന്നുണ്ടെന്നും അതിനാൽ സമരം നടക്കുന്ന പ്രദേശത്തേക്ക് പോകരുതെന്നും സ്റ്റാലിനോട് ആവശ്യപ്പെട്ടു.

അദ്ദേഹം പോലീസിന്‍റെ ആവശ്യം നിരസിച്ചതോടെ പോലീസ് അറസ്റ്റിന് നിർബന്ധിതരാവുകയായിരുന്നു. സ്റ്റാലിനെ അറസ്റ്റ് ചെയ്തതോടെ നൂറുകണക്കിന് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു.

Back to top button