സംസ്ഥാനം (State)

കോഴിക്കോട് അറസ്റ്റിലായവർ മാവോയിസ്റ്റുകളാണെന്ന് നിലവിൽ പറയാനാവില്ലെന്ന് എം.എ ബേബി.

പിടിയിലായവർ കുറ്റക്കാരെന്ന് കാണിക്കാൻ പോലീസ് പല ശ്രമവും നടത്തുമെന്നും എംഎ ബേബി

കോഴിക്കോട് അറസ്റ്റിലായവർ മാവോയിസ്റ്റുകളാണെന്ന് നിലവിൽ പറയാനാവില്ലെന്ന് എം.എ ബേബി. സ്വന്തം ഭാഗം ന്യായീകരിക്കാൻ പോലീസ് പലതും ചെയ്യും. പിടിയിലായവർ കുറ്റക്കാരെന്ന് കാണിക്കാൻ പോലീസ് പല ശ്രമവും നടത്തുമെന്നും എം.എ ബേബി പറഞ്ഞു.

സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും സർക്കാർ അനുമതിയില്ലാതെ അന്തിമ കുറ്റപത്രം നൽകാനാകില്ലെന്നും എം.എ ബേബി പറഞ്ഞു. യു.എ.പി.എ കരിനിയമമാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും എം.എ ബേബി കൂട്ടിച്ചേർത്തു. മുഖ്യധാരാ സംഘടനകളിൽ തീവ്രസ്വഭാവമുള്ളവർ നുഴഞ്ഞു കയറിയ ചരിത്രമുണ്ട്. ഉദ്യോഗസ്ഥർ യു.എ.പി.എ നിയമം ദുരുപയോഗം ചെയ്യുന്നത് തടയാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എം.എ ബേബി പറഞ്ഞു.

Tags
Back to top button