കാര്‍ഷിക വായ്‍പ വാഗ്‍ദാനം മധ്യപ്രദേശ് സര്‍ക്കാരിനെതിരെ കര്‍ഷക പ്രക്ഷോഭം.

കാര്‍ഷിക വായ്‍പ വാഗ്‍ദാനം മധ്യപ്രദേശ് കാര്‍ഷിസര്‍ക്കാരിനെതിരെ കര്‍ഷക പ്രക്ഷോഭം.

ഭോപ്പാൽ: കാര്‍ഷിക വായ്‍പ എഴുതിത്തള്ളുമെന്ന വാഗ്‍ദാനം നടപ്പാക്കാത്തതിനെതിരെ മധ്യപ്രദേശ് സര്‍ക്കാരിനെതിരെ കര്‍ഷക പ്രക്ഷോഭം. സര്‍ക്കാരിന് മേൽ സമര്‍ദ്ദം ചെലുത്തിക്കൊണ്ട് മൂന്ന് ദിവസത്തെ സമരപരിപാടികള്‍ക്കാണ് കര്‍ഷകര്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഇതോടെ പാൽ, പച്ചക്കറി മേഖല സ്തംഭിക്കാനാണ് സാധ്യത.

രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്‍ദാനത്തോടെയാണ് കമൽനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാൽ ഇതുവരെ വാഗ്ദാനം നിറവേറ്റിയിട്ടില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് അനിൽ യാദവ് പ്രതികരിച്ചു. കര്‍ഷകര്‍ ബാങ്കുകളുടെ ഭീഷണിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വാമിനാഥൻ കമ്മീഷൻ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും മിനിമം താങ്ങുവില അനുവദിക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം. സമരത്തെ തുടര്‍ന്ന് ദേവസ്, ധര്‍, ഉജ്ജയിൻ. രാജ്ഗഢ്, എന്നിവിടങ്ങളിലേക്കുള്ള ഉത്പന്നങ്ങളുടെ വിതരണം തടസപ്പെട്ടു.

ഇന്നലെ കാര്‍ഷിക വകുപ്പ് മന്ത്രിയുമായി സമരക്കാര്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും അനുകൂലമായ തീരുമാനം ലഭിച്ചിട്ടില്ല. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥുമായി കൂടിക്കാഴ്ച നടത്തണമെന്നാണ് സമരക്കാരുടെ ആവശ്യം.

Back to top button