അഞ്ച് മതനേതാക്കൾക്ക് സഹമന്ത്രിസ്ഥാനം നൽകി മധ്യപ്രദേശ് സർക്കാർ.

മതനേതാക്കൾക്ക് സഹമന്ത്രിസ്ഥാനം നൽകി മധ്യപ്രദേശ് സർക്കാർ.

ഭോപ്പാൽ: അഞ്ച് മതനേതാക്കൾക്ക് സഹമന്ത്രിക്ക് തുല്യമായ പദവി നൽകി മധ്യപ്രദേശ് സർക്കാർ. ബാബ നർമ്മദാനന്ദജി, ബാബ ഹരിഹരാനന്ദജി, കമ്പ്യൂട്ടർ ബാബ, ഭയ്യുജി മഹാരാജ്, പണ്ഡിറ്റ് യോഗേന്ദ മഹന്ത് എന്നിവർക്കാണ് ശിവ്‌രാജ് സിങ് ചൗഹാൻ സർക്കാർ പദവി നൽകിയത്.

സഹമന്ത്രി പദം നൽകുന്നതിനായി ഇവരെ ജല സംരക്ഷണം, വൃത്തിശീലം, നർമദാ തീരത്തെ വനവല്‍കരണംഎന്നിവക്കായി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയിൽ അംഗങ്ങളാക്കി. ജനങ്ങൾക്കിടയിൽ ഈ വിഷയങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന് രൂപീകരിച്ചതാണ് ഈ കമ്മിറ്റികൾ.

മതനേതാക്കൾക്ക് സഹമന്ത്രി സ്ഥാനം നൽകികൊണ്ടുള്ള ഉത്തരവ് ഇന്നലെ പ്രാബല്യത്തിൽ വന്നു. നർമദാതീരത്തെ മരം നടീലുമായി ബന്ധപ്പെട്ട അഴിമതി പുറത്ത് കൊണ്ടുവരുന്നതിന് സെക്രട്ടേറിയറ്റിന് മുൻപിൽ ധർണ നടത്തുമെന്ന് കമ്പ്യൂട്ടർ ബാബ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Back to top button