ദേശീയം (National)

ഫാത്തിമ ലത്തീഫിന്റെ മരണം ആഭ്യന്തര സമിതി അന്വേഷിക്കണമെന്ന ആവശ്യം മദ്രാസ് ഐ.ഐ.ടി തള്ളി.

ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനാൽ സമാന്തര അന്വേഷണം നടത്താനില്ലെന്ന് ഐ.ഐ.ടി ഡയറക്ടർ പറഞ്ഞു.

മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം ആഭ്യന്തര സമിതി അന്വേഷിക്കണമെന്ന ആവശ്യം മദ്രാസ് ഐ.ഐ.ടി തള്ളി. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനാൽ സമാന്തര അന്വേഷണം നടത്താനില്ലെന്ന് ഐ.ഐ.ടി ഡയറക്ടർ ഭാസ്കർ രാമമൂർത്തി വിദ്യാർത്ഥി കൂട്ടായ്മയായ ചിന്താബാറിനെ അറിയിച്ചു.

ഫാത്തിമയുടെ ദുരൂഹ മരണം ഐ.ഐ.ടിയിലെ ആഭ്യന്തര സമിതി അന്വേഷിക്കണമെന്നായിരുന്നു നിരാഹാര സമരം നടത്തിയ ചിന്താ ബാർ കൂട്ടായ്മയുടെ ആവശ്യം. ഡൽഹിയിലുള്ള ഐ.ഐ.ടി ഡയറക്ടർ തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തിൽ നിലപാട് അറിയിക്കാമെന്ന സ്റ്റുഡൻസ് ഡീനിന്റെ ഉറപ്പിലാണ് സമരം അവസാനിച്ചത്. ആഭ്യന്തര അന്വേഷണാവശ്യം വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയിൽ ഡയറക്ടർ ഭാസ്കർ രാമമൂർത്തി തള്ളി.

ആഭ്യന്തര അന്വേഷണമെന്നത് ഐ.ഐ.ടിയുടെ രീതിയല്ല. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാൽ സമാന്തര അന്വേഷണം നടത്താനാവില്ലെന്നും ഐ.ഐ.ടി ഡയറക്ടർ വ്യക്തമാക്കി. ആഭ്യന്തര അന്വേഷണ ആവശ്യത്തിൽ ഉറച്ചു നിന്ന് പ്രക്ഷോഭം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

Tags
Back to top button