അറബിക്കടലിൽ രൂപം കൊണ്ട മഹാ ചുഴലിക്കാറ്റ് ലക്ഷദ്വീപ് കടന്ന് ഒമാൻ തീരത്തേയ്ക്ക് നീങ്ങുന്നു

ലക്ഷദ്വീപിലും കേരളത്തിലും ഇന്നും ശക്തമായ കാറ്റും മഴയും തുടരാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അറബിക്കടലിൽ രൂപം കൊണ്ട മഹാ ചുഴലിക്കാറ്റ് ലക്ഷദ്വീപ് കടന്ന് ഒമാൻ തീരത്തേയ്ക്ക് നീങ്ങുന്നു. ലക്ഷദ്വീപിലും കേരളത്തിലും ഇന്നും ശക്തമായ കാറ്റും മഴയും തുടരാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു. അതേസമയം കോഴിക്കോട്,കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. ലക്ഷദ്വീപിൽ മണിക്കൂറിൽ എൺപത് കിലോമീറ്റർ വരെ വേഗതയിലും കേരളത്തിൽ അറുപത്തിയഞ്ച് കിലോമീറ്റർവരെ വേഗതയിലും കാറ്റ് വീശും.

മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും ശക്തമായ കാറ്റോട് കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും.

ചുഴലിക്കാറ്റ് ഇപ്പോൾ ലക്ഷദ്വീപ് ഭാഗത്ത് നിന്ന് അകലെയാണ്. ഇത് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നാലാം തീയതിയോടെ മധ്യ കിഴക്കൻ അറബിക്കടലിൽ എത്തും. കേരള തീരത്ത് 3.5 മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ട്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button