ദേശീയം (National)

ഗാന്ധി ഭവനിൽ സൂക്ഷിച്ചിരുന്ന മഹാത്മാ ഗാന്ധിയുടെ ചിതാഭസ്മം മോഷ്ടിക്കപ്പെട്ടു

ഇതിന് പുറമെ ഗാന്ധി ഭവന് പുറത്തെ പോസ്റ്ററിൽ ‘രാജ്യദ്രോഹി’ എന്നെഴുതുകയും ചെയ്തു.

മധ്യപ്രദേശിലെ റേവയിലുള്ള ഗാന്ധി ഭവനിൽ സൂക്ഷിച്ചിരുന്ന മഹാത്മാ ഗാന്ധിയുടെ ചിതാഭസ്മം മോഷ്ടിക്കപ്പെട്ടു. ഇതിന് പുറമെ ഗാന്ധി ഭവന് പുറത്തെ പോസ്റ്ററിൽ ‘രാജ്യദ്രോഹി’ എന്നെഴുതുകയും ചെയ്തു.

മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മ വാർഷികം ആചരിക്കുമ്പോഴാണ് ഇത്തരത്തിലൊരു സംഭവം.

ഗാന്ധി സ്മാരകത്തിൽ ആദരമർപ്പിക്കാനെത്തിയ റേവ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ഗുർമീത് സിംഗും സഹപ്രവർത്തകരുമാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഐ.പി.സി 153 ബി, 504, 505 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ഗാന്ധി ഭവനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.

Tags
Back to top button