ധോണി ലോക ക്രിക്കറ്റിൽ ഒരു പുതിയ റെക്കോർഡ് കൂടി എഴുതിച്ചേർത്തു.

ധോണി ലോക ക്രിക്കറ്റിൽ

<p>ജോഹന്നാസ് ബെർഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യ വിജയിച്ചപ്പോൾ മികച്ച പ്രകടനത്തിലൂടെ താരങ്ങളായത് ശിഖർ ധവാനും ഭുവനേശ്വർ കുമാറാണ്. ബാറ്റിങിൽ ധവാനും ബോളിങിൽ ഭുവനേശ്വറുമാണ് ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചത്. എന്നാൽ വിക്കറ്റിന് പിന്നിൽ മഹേന്ദ്ര സിങ് ധോണി ലോക ക്രിക്കറ്റിൽ ഒരു പുതിയ റെക്കോർഡ് കൂടി മത്സരത്തിൽ എഴുതിച്ചേർത്തു.</p>

<p>ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ച് നേടുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് ഇനി മുൻ ഇന്ത്യൻ നായകൻെറ പേരിലാണ്. 275 ടി20 മത്സരങ്ങളിൽ നിന്നായ 134 ക്യാച്ചുകളാണ് ധോണി നേടിയിട്ടുള്ളത്. 254 മത്സരങ്ങളിൽ നിന്ന് 133 ക്യാച്ച് നേടിയിരുന്ന ശ്രീലങ്കൻ താരം കുമാർ സങ്കക്കാരയുടെ റെക്കോർഡാണ് ധോണി മറി കടന്നത്.</>

Back to top button