ഓട്ടോമൊബൈല് (Automobile)

പുതിയ കാറുകളുമായി മഹീന്ദ്ര..

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓട്ടോമൊബൈല്‍ കമ്പനി മഹീന്ദ്ര ആന്‍റ് മഹീന്ദ്ര പുതിയ രണ്ട് മോഡലുകള്‍ ഈ വര്‍ഷം അവസാനം അവതരിപ്പിക്കും. ഒരു ഇലക്ട്രിക് കാറും മഹീന്ദ്ര നിരത്തിലിറക്കുന്നുണ്ട്.

മള്‍ട്ടി പര്‍പസ് വെഹിക്കിള്‍ എന്ന നിലയിലാണ് പുതിയ കാര്‍ വിപണിയില്‍ എത്തിക്കുന്നതെന്നാണ് മഹീന്ദ്ര ഔദ്യോഗികമായി അറിയിച്ചത്. അമേരിക്കയിലെ ഡെട്രോയിറ്റിലാണ് കമ്പനി ഈ മോഡലുകള്‍ നിര്‍മ്മിക്കുന്നത്.

എസ്‍യുവി വിപണിയില്‍ മേല്‍ക്കോയ്‍മ നേടാനാണ് ഇതിലൂടെ മഹീന്ദ്രയുടെ ശ്രമം. പുതിയ മോഡല്‍ പുറത്തിറക്കുന്നതോടെ ടൊയോട്ട ഇന്നോവ, ടാറ്റ ഹെക്സ കാറുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താനാകുമെന്നും മഹീന്ദ്ര കരുതുന്നു.

Back to top button