ഓട്ടോമൊബൈല് (Automobile)

എസ്‍യുവികളുടെ വില്പനയിൽ മാരുതിയെ പിന്തള്ളി മഹീന്ദ്ര മുന്നേറുന്നു.

എസ്‍യുവികളുടെ വില്പനയിൽ മാരുതിയെ പിന്തള്ളി മഹീന്ദ്ര

എസ്‍യുവികളുടെ വില്പനയിൽ മാരുതിയെ പിന്തള്ളി മഹീന്ദ്ര മുന്നേറുന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലെ കണക്ക് പ്രകാരം മഹീന്ദ്ര മൊത്തത്തിൽ വിറ്റഴിച്ചിരിക്കുന്നത് 67,805 യൂട്ടിലിറ്റി വാഹനങ്ങളാണ്. ഇതിൽ സ്കോർപിയോ, ബൊലേറോ, XUV500, TUV300, KUV100 എന്നീ വാഹനങ്ങൾ ഉൾപ്പെടും. അതേസമയം ഈ നിരയിൽ മാരുതി വിറ്റഴിച്ചതാകട്ടെ 63,517 എസ്‍യുവികൾ മാത്രമാണ്.

വിൽപനയിൽ എട്ടു ശതമാനം വർധനവാണ് മഹീന്ദ്ര കൈവരിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ വരാനിരിക്കുന്ന U321എംപിവിയും വിൽപ്പന കൈവരിക്കുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് മഹീന്ദ്രയുടെ പ്രതീക്ഷ. സബ് 4 മീറ്റർ S201 എസ്‍യുവി, XUV700, XUV500 ഫേസ് ലിഫ്റ്റ്, KUV100 എഎംടി എന്നിവയാണ് മഹീന്ദ്ര ഇന്ത്യയിൽ അവതരിപ്പിക്കാൻ ഇരിക്കുന്ന വാഹനങ്ങൾ.

പുതിയ എർടിഗയേയും വിറ്റാര ബ്രെസയുടെ പെട്രോൾ പതിപ്പിനെയുമാണ് മാരുതി വിപണിയിലെത്തിക്കുന്നത്.

Summary
Review Date
Author Rating
51star1star1star1star1star
Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.