മലപ്പുറത്ത് പ്രളയബാധിതരായവരിൽ ഒരാൾക്കുപോലും സർക്കാർ സഹായം കിട്ടാതിരിക്കില്ലെന്ന് ജില്ലാ ഭരണകൂടം.

വീട് നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം അടുത്തദിവസം തന്നെ നൽകുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

മലപ്പുറം ജില്ലയിൽ പ്രളയബാധിതരായവരിൽ ഒരാൾക്കുപോലും സർക്കാർ സഹായം കിട്ടാതിരിക്കില്ലെന്ന് അധികൃതർ. വീട് നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം അടുത്തദിവസം തന്നെ നൽകുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

പ്രളയബാധിതർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ച പറ്റിയെന്ന് ആരോപണം ഉയരുന്നതിനു പിന്നാലെയാണ് ജില്ലാ ഭരണകൂടം നിലപാട് വ്യക്തമാക്കിയത്. വീടുകൾക്ക് കേടുപാട് സംഭവിച്ചവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകുന്നതിന്റെ രണ്ടാംഘട്ട പരിശോധനകൾ നടക്കുകയാണ്. പരാതികളും അപാകതകളും രണ്ടാം ഘട്ടത്തിൽ പരിശോധിക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് പറഞ്ഞു.

പതിനായിരം രൂപ നഷ്ടപരിഹാരം ലഭിക്കാത്തവരുടെ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് പി.വി അൻവർ എം.എൽ.എ വ്യക്തമാക്കി. നിലമ്പൂർ മണ്ഡലത്തിൽ മാത്രം 600 വീടുകൾ പുനർനിർമ്മിക്കേണ്ടിവരും. ഇതിൽ 300 വീടുകളുടെ നിർമാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button