ദേശീയം (National)

ബീഹാറിലെ പാട്നയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ മലയാളികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി

25 മലയാളികളെയാണ് ഇതുവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്. രക്ഷാപ്രവർത്തനം തുടരുകയാണ്.

ബീഹാറിലെ പാട്നയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ മലയാളികളെ രക്ഷപെടുത്തി തുടങ്ങി. 25 മലയാളികളെയാണ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്. രക്ഷാപ്രവർത്തനം തുടരുകയാണ്.

അതേസമയം ഉത്തരേന്ത്യയിൽ മഴക്കെടുതിയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 80 കവിഞ്ഞു.

ഉത്തർപ്രദേശിൽ മാത്രം 70 അധികം പേർക്ക് ജീവൻ നഷ്ട്ടമായി. രാജസ്ഥാനിലും ബീഹാറിലും സ്ഥിതി വ്യത്യസ്തമല്ല. ഗംഗാനദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് ബിഹാറിലെ പാട്നയിലെ രാജേന്ദ്ര നഗറിൽ കുടുങ്ങിയ മലയാളികളെ രക്ഷപെടുത്തയത്. മുപ്പതോളം ബോട്ടുകൾ എത്തിച്ചാണ് രക്ഷാപ്രവർത്തനം. കുടുങ്ങിയ മലയാളികളെ രക്ഷപ്പെടുത്താൻ പാട്ന ജില്ലാ ഭരണകൂടത്തോട് കേരളാ സർക്കാർ അഭ്യർത്ഥിച്ചിരുന്നു.

കേന്ദ്ര ദുരന്ത നിവാരണ സേനയുടെ 18 സംഘങ്ങളാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സ്ഥിതിഗതികൾ വീഡിയോ കോൺഫറൻസിലൂടെ വിലയിരുത്തി. കനത്ത മഴയെ തുടർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ജാർഖണ്ഡ് സന്ദർശം റദ്ദാക്കിട്ടുണ്ട്. നാളെയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.

Tags
Back to top button