കണ്ണൂരിൽ നിന്ന് ഐ എസിൽ ചേർന്ന മലയാളികൾ കൊല്ലപ്പെട്ടു.

കണ്ണൂരിൽ നിന്ന് ഐ എസിൽ ചേർന്ന മലയാളികൾ കൊല്ലപ്പെട്ടു.ക​ണ്ണൂ​ർ: തീവ്രവാദ സംഘടനയായ ഐ എസ് ഐ എസിൽ ചേർന്ന മലയാളികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

കണ്ണൂരിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന അഞ്ചുപേർ കൊല്ലപ്പെട്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു.

ക​ണ്ണൂ​ർ ചാ​ലാ​ട് ഷ​ഹ​നാ​ദ് (25), വ​ള​പ​ട്ട​ണം മൂ​പ്പ​ൻ​പാ​റ​യി​ൽ റി​ഷാ​ൽ (30), പാ​പ്പി​നി​ശേ​രി​ പ​ഴ​ഞ്ച​റ​പ​ള്ളി​യി​ൽ ഷ​മീ​ർ (45), ഇ​യാ​ളു​ടെ മൂ​ത്ത​മ​ക​ൻ സ​ൽ​മാ​ൻ (20), ക​മാ​ൽ​പീ​ടി​ക​യി​ലെ മു​ഹ​മ്മ​ദ് ഷാ​ജി​ൽ (25) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ജില്ലയിൽ നിന്നും 15 പേർ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

ഈ പതിനഞ്ചു പേരിൽ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം അഞ്ചുപേർ അറസ്റ്റിലായിരുന്നു.

അതേസമയം, അഞ്ചുപേർ ഇപ്പോഴും ഐ എസിനു വേണ്ടി പോരാടുന്നുണ്ടെന്നാണ് പൊലീസിനു ലഭിച്ച റിപ്പോർട്ടുകൾ.

advt

Back to top button