അന്തദേശീയം (International)

ഇന്ത്യ സമ്മാനിച്ച ഹെലികോപ്റ്ററുകള്‍ തിരിച്ചെടുക്കാന്‍ ഇന്ത്യയോട് മാലി

ഹെലികോപ്റ്ററുകള്‍ തിരിച്ചെടുക്കാന്‍ ഇന്ത്യയോട് മാലി

മാലി: ഇന്ത്യ മാലിദ്വീപിന് സമ്മാനിച്ച ധ്രുവ് അഡ്വാന്‍സിഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ (എ.എല്‍.എച്ച്‌) തിരിച്ചെടുക്കാന്‍ ഇന്ത്യയോട് മാലിദ്വീപ് ആഭ്യര്‍ത്ഥിച്ചു. അതേസമയം, ധ്രുവ് വിമാനങ്ങള്‍ തിരിച്ചെടുക്കാനുളള മാലിദ്വീപിന്‍റെ അഭ്യര്‍ത്ഥനയോട് ഇതുവരെ പ്രതികരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ഇന്ത്യയും മാലിദ്വീപും തമ്മിലുളള നയതന്ത്ര ബന്ധത്തിന് വിള്ളല്‍ വീണുവെന്നതിന്‍റെ അവസാന തെളിവായി ഈ സംഭവം. മാലിദ്വീപ് ചൈനയുടെ സില്‍ക്ക് റൂട്ട് പദ്ധതിയുടെ ഭാഗവാക്കാവാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഇതോടെ ചൈനീസ് സര്‍ക്കാര്‍ മാലിദ്വീപില്‍ വലിയതോതില്‍ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം, മാലിദ്വീപിലെ പുതിയ എയര്‍പോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കരാറില്‍ മുന്നില്‍ വന്നത് ഇന്ത്യന്‍ കമ്പനിയാണെങ്കിലും അത് ചൈനീസ് സര്‍ക്കാരിന് സ്വാധീനമുളള മറ്റൊരു കമ്പനിയ്ക്ക് നല്‍കുകയാണുണ്ടായത്.

Summary
Review Date
Author Rating
51star1star1star1star1star
Tags

Related Articles

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു