ദേശീയ പൗരത്വ രജിസ്റ്റർ മതത്തിന്റെ അടിസ്ഥാനത്തിലാണെന്നും ബംഗാളിൽ നടപ്പാക്കില്ലെന്നും മമതാ ബാനർജി

അസമിലെ പൗരത്വ പട്ടികയിൽ നിന്ന് 14 ലക്ഷം ഹിന്ദുക്കളും ബംഗാളികളും എങ്ങനെ പുറത്തായിയെന്ന ചോദ്യത്തിന് ബി.ജെ.പി ഉത്തരം പറയണമെന്ന് മമത

രാജ്യ വ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെ എതിർപ്പുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ദേശീയ പൗരത്വ രജിസ്റ്റർ മതത്തിന്റെ അടിസ്ഥാനത്തിലാണെന്നും ബംഗാളിൽ നടപ്പാക്കില്ലെന്നും മമത പറഞ്ഞു.

അസമിലെ പൗരത്വ പട്ടികയിൽ നിന്ന് 14 ലക്ഷം ഹിന്ദുക്കളും ബംഗാളികളും എങ്ങനെ പുറത്തായിയെന്ന ചോദ്യത്തിന് ബി.ജെ.പി ഉത്തരം പറയണം. ഇവിടെ കുറച്ച് പേർ പൗരത്വ പട്ടികയുടെ പേരിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും മമത കൂട്ടിച്ചേർത്തു.

ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് രാജ്യസഭയിലാണ് അമിത് ഷാ പറഞ്ഞത്. ഒരു മതവിഭാഗത്തിലെയും വിശ്വാസികൾ ഈ പ്രക്രിയയെ ഭയപ്പെടേണ്ടതില്ലെന്നും എല്ലാവരെയും പൗരത്വപട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രക്രിയ മാത്രമാണതെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button