പ്രധാന വാ ത്തക (Top Stories)

നിക്ക് ഉട്ടിനെ ക്യാമറയിൽ പകർത്തി മമ്മൂട്ടി:

ആർ.രഘുനാഥ്. കൊച്ചി: ലോകപ്രശസ്ത ഫോട്ടോഗ്രാഫർനിക്ക് ഉട്ടും മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും പരസ്പരം ക്യാമറ ക്ലിക്ക് ചെയ്യുന്നു.. ഈ കൂടിക്കാഴ്ചയും ഈ ക്ലിക്കും തന്റെ ജീവിതത്തിലെ അപൂർവ്വ നിമിഷമാണെന്ന് മമ്മൂട്ടി.വിയറ്റ്നാം യുദ്ധകാലത്തെ ആ പെൺകുട്ടിയുടെ ചിത്രത്തിലൂടെ യുദ്ധത്തിന്റെ ഭീകരത ലോകത്തെ അറിയിച്ച പ്രശസ്ത ഫോട്ടോഗ്രാഫർ നിക്കിന്റെ മുന്നിൽ മലയാളത്തിന്റെ പ്രിയതാരം ഒരു ആരാധകനെപ്പോലെ നിന്നു.. ആ ലോകപ്രശസ്ത ഫോട്ടോഗ്രാഫറെ കാമറയിൽ പകർത്തിയപ്പോൾ തന്റെ ഹൃദയത്തിലേക്കു മത് പതിഞ്ഞുവെന്ന് മമ്മൂട്ടി .. ഒറ്റ ക്ലിക്കിൽ സ്നേഹം നിറഞ്ഞു നിന്നു… കേരള സന്ദർശനത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ നിക്ക് ഉട്ടിന് ഊഷ്മള സ്വീകരണമാണ് നഗരസഭ ഒരുക്കിയത്.ഈ നാടിനെയും ജനങ്ങളെയും ജനങ്ങളുടെ പെരുമാറ്റത്തേയും പ്പറ്റി വലിയ അഭിപ്രായമാണ് നിക്ക് ഉട്ടിന്.

Related Articles

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.