നടി മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മമ്മൂട്ടി.

മാധ്യമങ്ങളിലൂടെ മോളി കണ്ണമാലിയുടെ അവസ്ഥ കണ്ട് സഹായഹസ്തം നീട്ടുകയായിരുന്നു താരം.

നടി മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മെഗാസ്റ്റാർ മമ്മൂട്ടി. മാധ്യമങ്ങളിലൂടെ മോളിചേച്ചിയുടെ അവസ്ഥ കണ്ട് സഹായഹസ്തം നീട്ടുകയായിരുന്നു താരം.

രണ്ട് അറ്റാക്ക് കഴിഞ്ഞും പണമില്ലാതെ ചികിത്സ വഴിമുട്ടി നിൽക്കുകയായിരുന്നു മോളി. മമ്മൂട്ടിയുടെ പി.എ ഇവരുടെ വീട്ടിലെത്തി സംസാരിച്ചു. തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും മോളിയെ ഉടൻ അങ്ങോട്ട് മാറ്റണമെന്നും അറിയിച്ചിട്ടുണ്ട്.

ഇപ്പോൾ ചികിത്സിക്കുന്ന ആശുപത്രിയിൽ നിന്നും റിപ്പോർട്ടുകൾ കിട്ടിയാൽ ഉടൻ മോളിയെ തിരുവനന്തപുരത്തേക്ക് മാറ്റും. പലരും വിളിച്ച് അന്വേഷിച്ചതല്ലാതെ സഹായമൊന്നും കിട്ടിയിരുന്നില്ല.

നടൻ ബിനീഷ് ബാസ്റ്റിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു വീഡിയോയിലും മോളി രോഗത്തെ കുറിച്ച് സംസാരിച്ചിരുന്നു. ശരീരത്തിൽ ഇപ്പോഴും സ്വർണമൊക്കെ ഉണ്ടല്ലോ എന്നായിരുന്നു പലരുടെയും പ്രതികരണം. എന്നാൽ ഒരു തരി പൊന്നുപോലുമില്ലെന്നും ഇതെല്ലാം മുക്കുപണ്ടമാണെന്നും മോളി വീഡിയോയിൽ വിശദീകരിച്ചു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button