ചിത്രം മാമാങ്കത്തിന്‍റെ ഷൂട്ടിങിനിടെ മമ്മൂട്ടിക്ക് പരിക്കേറ്റു.

ഷൂട്ടിങിനിടെ മമ്മൂട്ടിക്ക് പരിക്കേറ്റു

<p>സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രം മാമാങ്കത്തിന്‍റെ ഷൂട്ടിങിനിടെ മമ്മൂട്ടിക്ക് പരിക്കേറ്റു. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. സീനിന്‍റെ പെർഫക്ഷന് വേണ്ടി സംഘട്ടന രംഗം വീണ്ടും ചിത്രീകരിക്കുന്നതിനെയാണ് അപകടമുണ്ടായത്. നിസാര പരിക്കുകളെ ഉണ്ടായുള്ളൂവെന്നാണ് റിപ്പോർട്ട്.</p>

മാമാങ്കം ദി മൂവി എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് ഈ വാർത്ത പുറത്തിറങ്ങിയത്. പതിനാറാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന മാമാങ്കം എന്ന അനുഷ്ഠാനത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നാല് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത്.

<p>ബോളിവുഡിൽ നിന്നുള്ള താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അമ്പത് കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യും.</>

Back to top button