നിര്‍ണായക നീക്കവുമായി മമത ഡല്‍ഹിയില്‍

നിര്‍ണായക നീക്കവുമായി മമത ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരായ നിര്‍ണായക നീക്കവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഡല്‍ഹിയില്‍. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ മുന്നണി രൂപീകരണത്തിന് കോപ്പുകൂട്ടാനായാണ് മമത ഡല്‍ഹിയില്‍ എത്തിയതെന്നാണ് സൂചന. തന്‍റെ പാര്‍ട്ടി എം.പിമാരുമായും മമത കൂടിക്കാഴ്ച നടത്തും

പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ചയാണ് മമതയുടെ യാത്രയിലെ മുഖ്യ അജണ്ട. ഇതില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുമായും എന്‍.സി.പി നേതാവ് ശരത് പവാറുമായുള്ള കൂടിക്കാഴ്ച സുപ്രധാനമാണ്‌. കാരണം, മുന്‍പ് സോണിയ ഗാന്ധി നടത്തിയ അത്താഴ വിരുന്നില്‍ മമത പങ്കെടുത്തിരുന്നില്ല.

ഇന്നലെ രാത്രി ഡല്‍ഹിയില്‍ എത്തിയ മമത, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ജെ.ഡി.യു വിമത നേതാവ് ശരദ് യാദവ്, ടി.ഡി.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

ഇന്ന് എന്‍.സി.പി നേതാവ് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തും. പവാര്‍ നടത്തുന്ന അത്താഴവിരുന്നിലും മമത പങ്കെടുക്കും. മമതയെ കൂടാതെ വിരുന്നില്‍ 11 പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ എത്തുന്നുണ്ട്.

1
Back to top button