കുറ്റകൃത്യം (Crime)

വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയിരുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള വാഹന പരിശോധനക്കിടെയാണ് ബൈക്കിലെത്തിയ പ്രതി പിടിയിലായത്.

മലപ്പുറത്ത് കോളജുകളും സ്കൂളുകളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഞ്ചാവ് വിൽപന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. പുൽപറ്റ കൂട്ടാവിൽ വടക്കേതോടിക അബ്ദുൾ റഷീദാണ് പിടിയിലായത്.

ഇയാളിൽ നിന്ന് ആന്ധ്രയിൽ നിന്നെത്തിച്ച അഞ്ച് കിലോ കഞ്ചാവും പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള വാഹന പരിശോധനക്കിടെയാണ് ബൈക്കിലെത്തിയ പ്രതി പിടിയിലായത്. ആന്ധ്രയിൽ നിന്ന് കിലോ 6000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് 60,000 രൂപക്കാണ് ചെറുകിട വിൽപനക്കാർക്ക് കൈമാറിയിരുന്നത്.

Tags
Back to top button