നെടുമ്പാശേരിയിൽ നാട്ടുകാർ നോക്കിനിൽക്കെ യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊന്നു.

ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സംശയം.

നെടുമ്പാശേരി അത്താണിയിൽ യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊന്നു. തുരുത്തിശേരി വല്ലത്തുകാരൻ വീട്ടിൽ ബിനോയി (34) ആണ് കൊല്ലപ്പെട്ടത്.

രാത്രി എട്ടരയോടെ നാട്ടുകാർ നോക്കി നിൽക്കെയായിരുന്നു സംഭവം. വാഹനത്തിലെത്തിയ മൂന്നംഗ സംഘം ബാറിനു മുന്നിൽ വെച്ചാണ് ഇയാളെ വെട്ടിയത്.

ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സംശയം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button