സംസ്ഥാനം (State)

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്. മണികുമാർ സത്യപ്രതിജ്ഞ ചെയ്തു

രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്. മണികുമാർ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ തോമസ് ഐസക്, എംഎം മണി, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഋഷികേശ് റോയിക്ക് സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്നാണ് എസ് മണികുമാർ ചീഫ് ജസ്റ്റിസാകുന്നത്.

1983ൽ അഭിഭാഷക ജോലിയിൽ പ്രവേശിച്ച ജസ്റ്റിസ് മണികുമാർ 22 വർഷത്തോളം മദ്രാസ് ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്നു. 2006 ജൂലൈയിൽ മദ്രാസ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി.

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം മുപ്പത്തിമൂന്നാക്കി വർധിപ്പിച്ച് നിയമഭേദഗതി കൊണ്ടു വന്ന പശ്ചാത്തലത്തിലാണ് പുതിയ മാറ്റം വന്നത്.

Tags
Back to top button