മഞ്ജു വാര്യർക്കെതിരെ മന്ത്രി ജി.സുധാകരൻ.

മഞ്ജു വാര്യർക്കെതിരെ മന്ത്രി ജി.സുധാകരൻ.

ആലപ്പുഴ: വനിതാ മതിലുമായി സഹകരിക്കില്ലെന്ന് പറഞ്ഞ നടി മഞ്ജു വാര്യർക്കെതിരെ മന്ത്രി ജി.സുധാകരൻ. വനിതാ മതിലിന് രാഷ്ട്രീയമുള്ളതിനാൽ അതിന് പ്രഖ്യാപിച്ച പിന്തുണ പിൻവലിക്കുന്നുവെന്ന് അവർ വ്യക്തമാക്കി.അതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. മഞ്ജു വാര്യരുടെ നിലപാട് മാറ്റം അവരുടെ കണ്ണാടിയുടെ കുഴപ്പമാണെന്നും വനിതാ മതിലിന് രാഷ്ട്രീയമില്ലെന്നും മന്ത്രി ജി.സുധാകരൻ വ്യക്തമാക്കി.

സമൂഹത്തെ മഞ്ജു വാര്യർ നോക്കിക്കാണുന്ന കണ്ണാടി മാറ്റണമെന്ന് മന്ത്രി ജി.സുധാകരൻ ആലപ്പുഴയിൽ നടത്തിയ പ്രസംഗത്തിൽ സൂചിപ്പിച്ചു. അഭിനേത്രി എന്ന രീതിയിൽ മഞ്ജുവിനോട് ബഹുമാനക്കുറവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. തന്റെ രാഷ്ട്രീയം കലയാണ്. രാഷ്ട്രീയ നിറമുള്ള പരിപാടികളിൽ നിന്ന് അകന്നു നിൽക്കാൻ ആഗ്രഹിക്കുന്നുവെന്നും മഞ്ജു വാര്യർ വ്യക്തമാക്കി. മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മയും എം.എം മണിയും മഞ്ജുവിനെതിരെ രംഗത്തെത്തിയിരുന്നു.അതിനിടെ, സ്വന്തം പാർട്ടിയിൽ സ്ത്രീത്വത്തെ സംരക്ഷിക്കാൻ കഴിയാത്തവരാണ് വനിതാ മതിൽ ഉയർത്തിപ്പിടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

new jindal advt tree advt
Back to top button