ജാർഖണ്ഡ് തെരഞ്ഞെടുപ്പിനിടെ മാവോയിസ്റ്റ് ആക്രമണം.

പോളിംഗ് ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴാണ് ഗുംല ജില്ലയിൽ മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. ഗുംലയിലെ ഒരു പാലം മാവോയിസ്റ്റുകൾ ബോംബിട്ട് തകർത്തു.

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനിടെ മാവോയിസ്റ്റ് ആക്രമണം. പോളിംഗ് ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴാണ് ഗുംല ജില്ലയിൽ മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. ഗുംലയിലെ ഒരു പാലം മാവോയിസ്റ്റുകൾ ബോംബിട്ട് തകർത്തു. ആർക്കും പരുക്കില്ലെന്നാണ് റിപ്പോർട്ട്.

ഇന്ന് രാവിലെ ഏഴുമണിക്കാണ് ജാർഖണ്ഡിൽ പോളിംഗ് ആരംഭിച്ചത്. ആറു ജില്ലകളിലെ 13 നിയോജക മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ചത്ര, ഗുംല, ബിഷൻപുർ, ലോഹാർദാഗ, മാനിക, ലത്തേഹാർ, പൻകി, ദൽത്തോഗഞ്ച്, ബിശ്രംപുർ, ഛത്തർപൂർ, ഹുസ്സൈനാബാദ്, ഗാർഗ്വ, ഭവനാഥ്പൂർ തുടങ്ങിയ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. നക്സൽ ബാധിത മേഖലകളായി പ്രഖ്യാപിക്കപ്പെട്ട ജില്ലകളാണ് ഇതിൽ പലതും.

ആകെ 37,83,055 വോട്ടർമാർ ഇന്ന് 189 സ്ഥാനാർത്ഥികളുടെ വിധിയാകും നിശ്ചയിക്കുന്നത്. മൂന്നുമണിക്കാണ് പോളിംഗ് അവസാനിക്കുക. അഞ്ച് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 20ന് വോട്ടെടുപ്പ് അവസാനിക്കും. 23നാണ് ഫലപ്രഖ്യാപനം.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button